വ്യാജനെ തടയും, മദ്യക്കുപ്പികളിൽ മെയ്‌ 5 മുതൽ ക്യൂആർ കോഡ് നിർബന്ധമാക്കും


തിരുവനന്തപുരം :- മദ്യക്കുപ്പികളിൽ ബിവറജസ് കോർപ്പറേഷൻ ക്യൂആർ കോഡ് നിർബന്ധമാക്കുന്നു. മേയ് 5 മുതൽ ക്യൂആർ കോഡ് പതിച്ചവ മാത്രം വിതരണത്തിനെത്തിച്ചാൽ മതിയെന്നാണ് മദ്യക്കമ്പനികൾക്കുള്ള നിർദേശം. നിർമാണ സമയത്ത് ഫാക്ടറികളിൽ വെച്ചു തന്നെ ക്യൂആർ കോഡ് പതിപ്പിക്കുന്ന സംവിധാനമാണ് വരുന്നത്. 

വ്യാജനെ തടയാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഓരോ കുപ്പിക്കും പ്രത്യേക ക്യൂആർ കോഡ് ഉണ്ടാകും. സി-ഡിറ്റ് തയ്യാറാക്കിയ ഇവ എക്സൈസിൻ്റെ അനുമതിയോടെ മദ്യക്കമ്പനികൾക്ക് കൈമാറും. ഇവ സ്‌കാ ൻ ചെയ്താൽ മദ്യം നിർമിച്ച ദിവസം, പ്ലാൻ്റിൻ്റെ വിശദാംശങ്ങൾ എന്നിവ ലഭിക്കും.

Previous Post Next Post