കുറ്റ്യാട്ടൂർ :- ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പഴശ്ശിയിലെ കരക്കൂട് മുക്കിൽ കേളോത്ത് മീനാക്ഷി അമ്മയുടെ വീടിന്റെ മുകൾ ഭാഗത്താണ് നാശനഷ്ടം ഉണ്ടായത്. വീടിന്റെ വയറിങ്ങിനുംകേട് പാട് സംഭവിച്ചു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ വീട് സന്ദർശിച്ചു. വയർമാനും സന്നദ്ധ പ്രവർത്തകനുമായ സദാനന്ദൻ വാരക്കണ്ടി താൽകാലികമായി വൈദ്യുതിക്കുള്ള സംവിധാനം ഒരുക്കികൊടുത്തു. കാറ്റും മഴയിലും പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.