കണ്ണൂർ :- മഹാവീർ ജയന്തിയോടനുബന്ധിച്ച് വ്യാഴാഴ്ച റീജണൽ പാസ്പോർട്ട് ഓഫീസുകളുൾപ്പെടെയുള്ള കേന്ദ്രങ്ങൾക്ക് അവധിയായിരിക്കുമെന്ന് പാസ്പോർട്ട് ഓഫീസർ കെ.അരുൺമോഹൻ പറഞ്ഞു.
കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസ്, വെസ്റ്റ്ഹിൽ, വടകര, കണ്ണൂർ, പയ്യന്നൂർ, മലപ്പുറം എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾക്കും കാസർഗോഡ് പോസ്റ്റോഫീസ് പാസ്പോർട്ട് സേവാകേന്ദ്രത്തിനുമാണ് അവധി.