തിരുവനന്തപുരം :- മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പുതിയമുഖം നൽകാൻ 'നമ്മുടെ ഗ്രാമം' എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നു. ഇതുവഴി ഏറ്റെടുക്കുന്ന ഓരോ ജോലിയും പ്രവർത്തനങ്ങളും വീഡിയോയിൽ ചിത്രീകരിക്കും. ഇപ്പോൾ നടക്കുന്ന ജോലികളെ അഞ്ചുമേഖലയിലാക്കിയാണ് നമ്മുടെ ഗ്രാമത്തിൽ ഏറ്റെടുക്കുന്നത്. ദുർബലവിഭാഗങ്ങളെ പരമാവധി ഉൾപ്പെടുത്തിയും അവർക്കുകൂടി ഗുണം കിട്ടുന്ന രീതിയിൽ തൊഴിലുറപ്പിൻ്റെ കാര്യക്ഷമത കൂട്ടി പുതിയമുഖമൊരുക്കാനുമാണ് തീരുമാനം.
വിജയകഥകൾക്ക് വേണ്ടത്ര ശ്രദ്ധകിട്ടുന്നില്ലെന്ന കുറവ് പരിഹരിക്കാനാണ് ജോലിയുടെ ആസൂത്രണംമുതൽ നടത്തിപ്പുവരെയുള്ള കാര്യങ്ങൾ വീഡിയോയിൽ ചിത്രീകരിക്കുന്നത്. ഇതിന് ഇംഗ്ലീഷിൽ സബ്‌ടൈറ്റിലും നൽകും. ജോലിയുടെ കാര്യക്ഷമത ഇതുവഴി ഉറപ്പാക്കും. പ്രകൃതിവിഭവപരിപാലനവും ദുരന്തലഘൂകരണവും കൃഷി-കാർഷികാനുബന്ധ പ്രവർത്തനങ്ങൾ, ഉപജീവനം-ശാക്തീകരണം, ഗ്രാമീണ അടിസ്ഥാന സൗകര്യവികസനം, മാലിന്യസംസ്കരണം എന്നിവയാണ് നമ്മുടെ ഗ്രാമത്തിലെ അഞ്ചുമേഖലകൾ.
കിണർ റീച്ചാർജിങ്, റൂഫ് ടോപ് മഴവെള്ള സംഭരണം, കുളങ്ങളുടെ നിർമാണം, തോടുകൾ, കുളങ്ങൾ എന്നിവയുടെ നവീകരണം, അരുവി കൾ ഒരുക്കുക, തടയണകൾ നിർമിക്കുക തുടങ്ങിയവയിലൂടെ സുസ്ഥിരമായ ആസ്തിനിർമാണമാണ് ലക്ഷ്യം. ഇതിന് 27 തരം ജോലി ഏറ്റെടുക്കും. ഒട്ടേറെ ജോലി ഇപ്പോൾ നടക്കുന്നുണ്ടെങ്കിലും അതിന് പലയിടത്തും കൃത്യമായി ശ്രദ്ധകേന്ദ്രീകരിക്കുന്നില്ലെന്ന പോരായ്മയുണ്ട്. നമ്മുടെ ഗ്രാമത്തിൽ ഈ കുറവ് പരിഹരിക്കും. ഏറ്റെടുക്കുന്ന ജോലികളെല്ലാം ഗ്രാമസഭയുടെ അംഗീകാരത്തോടെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങൾക്കുമാത്ര മായി നടപ്പാക്കാൻ പറ്റാത്തവ മറ്റുവകുപ്പുകളു മായി ചേർന്ന് നടപ്പാക്കും. ലക്ഷ്യത്തിലെത്തി യെന്നതും ആസ്തികളുടെ പരിപാലനം നടക്കു ന്നുണ്ടെന്നും തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കും.