തളിപ്പറമ്പ് :- അന്യായമായ കോർട്ട് ഫീ വർധനവിൽ പ്രതിഷേധിച്ച് അഡ്വക്കറ്റ് ക്ലർക്ക്‌സ് അസോസിയേഷൻ തളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. കോടതി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ടൗൺ ചുറ്റി താലൂക്ക് ഓഫീസിന് മുന്നിൽ സമാപിച്ചു.
ജില്ലാ സെക്രട്ടറി പി.പി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി ജയചന്ദ്രൻ അധ്യക്ഷനായി. വി.എ സതീഷ്, എൻ.സുരേഷ്ബാബു, ടി.സി. സിബി, വി.വി ശിവപ്രകാശ്, സോജൻ ജോസഫ്, പി.മുഹമ്മദ് ഹനീഫ്, വി.കമലാക്ഷൻ ,എം.വി രാജീവൻ പി.പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.