കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീയിട്ടു ; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു


തിരുവനന്തപുരം :- കുടുംബ വഴക്കിനെ തുടർന്ന് സ്വന്തം വീടിന് തീയിടുകയും, വീട്ടിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വെങ്ങാനൂർ അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടി(72)യാണ് ഇന്ന് മരിച്ചത്. 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വഴക്കിനിടെ പ്രകോപിതനായ കൃഷ്ണൻ കുട്ടി തന്‍റെ മുറിക്ക് തീയിടുകയായിരുന്നു. വിമരമറിഞ്ഞെത്തിയ ഫയർ ഫോഴ്സും പൊലീസും ചേർന്നാണ് തീയണച്ചു. കോൺക്രീറ്റ് വീടിന്‍റെ ഒരു മുറി തീപിടിത്തത്തിൽ കത്തി നശിച്ചു. ഇതിനിടെ കൃഷ്ണൻകുട്ടിക്കും പൊള്ളലേൽക്കുകയായിരുന്നു. തീപിടിത്തത്തിൽ വീട്ടിലെ രേഖകളുൾപ്പടെ കത്തി നശിച്ചു. ഭാര്യ: വസന്ത . മക്കൾ: സന്ധ്യ സൗമ്യ. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്.

Previous Post Next Post