MMC ഹോസ്പിറ്റലിലെ ജീവനക്കാരെ ആദരിച്ചു


മയ്യിൽ :- കൊയ്യത്ത് വെച്ച് നടന്ന ബസ് ആക്‌സിഡന്റിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ശുശ്രൂഷ നൽകിയ മയ്യിൽ MMC ഹോസ്പിറ്റലിലെ ഡോക്ടർ, നേഴ്സ്, ഫർമസി, ലാബ് റിസപ്ഷൻ, അറ്റെൻഡർ, സെക്യൂരിറ്റി, ആംബുലൻസ് ഡ്രൈവർമാർ, പൊതുപ്രവർത്തകർ തുടങ്ങിയവരെ ആദരിച്ചു. അപകടത്തിൽ പരിക്കേറ്റ 35 ഓളം മർക്കസ് സ്കൂൾ വിദ്യാർത്ഥികളെയാണ് മയ്യിൽ MMC ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചത്. 

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യുസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. എംഎംസി മെഡിക്കൽ ഡയറക്ടർ ഡോ.ജിയോഫ് നിഹാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ബിജു ഉപഹാരം നൽകി. ഡോ.ജെറാട് സാവിയോ, ഡോ അനസ്, ഡോ.പ്രണവ്, മർകസ് സെക്രട്ടറി അബ്ദുൽ കാദർ സഖാഫി, മീഡിയ കോ-ഓർഡിനേറ്റർ അക്‌സെപ്റ്റിംഗ് റഫീഖ് നിസാമി, ആംബുലൻസ് ഡ്രൈവർമാരായ അബൂബക്കർ, നാസർ എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ ഡോ. സയിദ് സ്വാഗതവും എംഎംസി മാനേജർ സജീർ നന്ദിയും പറഞ്ഞു.

Previous Post Next Post