ചേലേരി :- ചേലേരി വാദി രിഫാഈ എജുക്കേഷൻ സെന്റർ മദ്രസത്തുൽ മുന പ്രവേശന ഉത്സവം ഫത് ഹേ മുബാറക്ക് സംഘടിപ്പിച്ചു. പി.മുസ്തഫ സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് അബ്ദുറഹ്മാൻ ജമലു ലൈലി തങ്ങൾ കടലുണ്ടി ഉദ്ഘാടനം നിർവഹിച്ചു. വാദി രിഫാഈ ട്രസ്റ്റ് പ്രസിഡണ്ട് പി മുഹമ്മദ് ഹാജി യെ ചടങ്ങിൽ ആദരിച്ചു.
മുഹമ്മദ് സഅദി അൽ ഹാദി പാപ്പിനിശ്ശേരി, അബ്ദുറഹ്മാൻ ഫാളിലി മിസ്ബാഹി വെളുത്ത പൊയ്യ എന്നിവർ സംസാരിച്ചു. പി.മുഹമ്മദ് ഹാജി, വി.പി അബ്ദുല്ലഹാജി, എം.അബൂബക്കർ ഹാജി, കെ.അബ്ദുൽ ഖാദർ ഹാജി, പി.മുസ്തഫ ഹാജി, എം.മുഹമ്മദ് കുട്ടി ഹാജി, നുറുദ്ദീൻ മാലോട്ട്, അബ്ദുൽ ഖാദർ ഹാജി, പി.ഇസ്മാഇൽ, കമാൽ കൊച്ചേരിപ്പറമ്പ്, എന്നിവർ പങ്കെടുത്തു. എ.പി ഹനീഫ സ്വാഗതവും ബി.സിദ്ധീഖ് നന്ദിയും പറഞ്ഞു.