മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-ബെംഗളൂരു സർവീസ് നാളെ മുതൽ. സമ്മർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി ആഴ്‌ചയിൽ ഒരു ദിവസമാണ് സർവീസ്.
3400 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. എല്ലാ ശനിയാഴ്ചയും രാവിലെ 5.55ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 7ന് ബെംഗളൂരുവിൽ എത്തും. തിരിച്ച് 7.35ന് പുറപ്പെട്ട് 8.40ന് കണ്ണൂരിൽ എത്തും. മുൻപ് എയർ ഇന്ത്യ എക്സ്‌പ്രസ് റൂട്ടിൽ പ്രതിദിന സർവീസ് നടത്തിയിരുന്നു.