ന്യൂഡൽഹി :- ചുവന്ന ലംബ വരയോടു കൂടിയ കവറുകളിലുള്ള ആന്റിബയോട്ടിക്കുകളും ഗുളികകളും ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ നൽകാവുവെന്നു മരുന്നുകടകൾക്കു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
ആന്റിമൈക്രോബയൽ പ്രതിരോധം വർധിക്കുന്നത് കണക്കിലെടുത്താണ് നടപടി. ഇത്തരം മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉപയോഗിക്കരുതെന്നു ജനങ്ങൾക്കും നിർദേശമുണ്ട്.