കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ :- കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ. വലിയന്നൂർ സ്വദേശി കെ.വി അബ്ദുൾ റഹീമിനെയാ ണ് (35) കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും 3.46 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പഴയ ബസ് സ്റ്റാൻഡിൽ പോലീസ് വാഹന പരിശോധന നടത്തവെയാണ് യുവാവ് പിടിയിലായത്. പോലീസിനെ കണ്ട് സ്‌കൂട്ടറെടുത്ത് രക്ഷപെടാൻ ശ്രമിക്കവെ തടഞ്ഞ് നിർത്തി പരിശോധിച്ചാപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.