വിഷു, മേടമാസ പൂജകൾക്കുശേഷം ശബരിമല നട നാളെ അടയ്ക്കും


ശബരിമല :- വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട നാളെ രാത്രി 10ന് അടയ്ക്കും. തീർഥാടകരെ വൈകിട്ട് 6 വരെ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് മല കയറാൻ അനുവദിക്കും. 

അത്താഴപൂജയ്ക്കു ശേഷം അയ്യപ്പ സ്വാമിയെ ഭസ്മാഭിഷേകം നടത്തിയാണ് നട അടയ്ക്കുന്നത്. ഇന്ന് സഹസകലശ പൂജയുണ്ട്. ചൈതന്യം നിറഞ്ഞ സഹസ്രകലശം നാളെ ഉച്ചയ്ക്കാണ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുക.

Previous Post Next Post