നടുവില്‍ സ്വദേശി ദുബായിൽ നിര്യാതനായി

 



നടുവില്‍: കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ നടുവില്‍ സ്വദേശി മരണപ്പെട്ടു.ആട്ടുകുളത്തെ അരയില്‍ വീട്ടില്‍ മിഥുന്‍രാജ്(35)ആണ് മരണപ്പെട്ടത്.രണ്ടാഴ്ച മുമ്പ് ജോലി സ്ഥലത്ത് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് മരണപ്പെട്ടത്.അച്ഛന്‍:പരേതനായ രാജന്‍.അമ്മ: ലളിത.ഭാര്യ:റിയ. സഹോദരി:മിന്നു. മൃതദേഹം ഞായറാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. എട്ടു മണിക്ക് വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം 10.30ന് സംസ്‌കരിക്കും.

Previous Post Next Post