കൊളച്ചേരി :- മെയ് 4 പാടിക്കുന്ന് രക്തസാക്ഷി ദിനത്തിൻ്റ 75-മത് വാർഷികവും മോറാഴ സമര നായകൻ അറാക്കൽ കുഞ്ഞിരാമൻ്റ ചരമദിനവും സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ചേർന്ന യോഗം CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കെ.വി പവിത്രൻ അധ്യക്ഷത വഹിച്ചു. കെ.വി ഗോപിനാഥൻ സംസാരിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു. കെ.സി ഹരികൃഷ്ണൻ, എം.ദാമോദരൻ, പി.രവീന്ദ്രൻ, എ.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികൾ
ചെയർമാൻ : ശ്രീധരൻ സംഘമിത്ര
വൈസ് ചെയർമാൻമാർ : പി.രവീന്ദ്രൻ, പി.പി കുഞ്ഞിരാമൻ
കൺവീനർ : കെ.രാമകൃഷ്ണൻ
ജോ: കൺവീനർ : സി. രജുകുമാർ, പി.എം അരുൺ കുമാർ