BJP സ്ഥാപക ദിനത്തോടനുബന്ധിച്ച് മയ്യിൽ മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി

 

മയ്യിൽ :- ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് മയ്യിൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പദയാത്ര നടത്തി. പ്രഭാരി പി.കെ ശ്രീകുമാർ മണ്ഡലം പ്രസിഡണ്ട് ശ്രീഷ് മീനാത്തിന് പതാക കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത്, ട്രഷറർ ടി രമേശൻ, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി റിട്ട. കേണൽ സാവിത്രി കേശവൻ, ജില്ലാ കമ്മിറ്റി അംഗം ടി സി മോഹനൻ, വികാസ് ബാബു, കെ എൻ ദാമോദരൻ, പാലക്കൽ രാഹുൽ എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി.




Previous Post Next Post