നാറാത്ത് :- നാറാത്ത് യുവാക്കളുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ AKG ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നാറാത്ത് പുതിയ ഭഗവതികാവിന് സമീപം ഗാനമേളയ്ക്കിടെയാണ് ശാലു കെ.വി, ജിതിൻ ജനാർദ്ദനൻ എന്നിവർ ചേർന്ന് ബാബുവിനെ ആക്രമിച്ചത്.
പെപ്പെർ സ്പ്രേ ഉപയോഗിച്ചായിരുന്നു ആദ്യം ആക്രമണം തുടങ്ങിയത്. സ്ഥലത്തുണ്ടായ നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ദേഹാസ്വാസ്ത്യം ഉണ്ടായിട്ടുണ്ട്. പ്രതിയായ ജിതിൻ എന്ന യുവാവ് മുൻപ് പോക്സോ, കഞ്ചാവ് കേസിൽ മയ്യിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായിരുന്നു.