കൊളച്ചേരി :- പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവും ഭീകരവാദത്തിനെതിരെയുള്ള പ്രതിജ്ഞ എടുക്കലും നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു.