തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ എഴുന്നളളത്തിനെത്തിച്ച മുറിവേറ്റ ആനയെ തിരിച്ചയക്കാൻ ക്ഷേത്ര ഭരണ സമിതി തീരുമാനം


കണ്ണൂർ :- കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ എഴുന്നളളത്തിനെത്തിച്ച മുറിവേറ്റ ആനയെ തിരിച്ചയക്കാൻ ക്ഷേത്ര ഭരണ സമിതി തീരുമാനിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഇന്നലെ ആരംഭിച്ച ഉത്സവത്തിനായിപാലക്കാട് നിന്നും എത്തിച്ച ഗണേശൻ എന്ന ആനയെ ഇന്ന് വൈകീട്ടോടെ തിരിച്ചയക്കും. 

മംഗലാകുന്ന് ഗണേശൻ എന്ന ആനയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടും ആനയെ എഴുന്നള്ളിക്കുകയായിരുന്നു. ആനയുടെ കാലിനും പരിക്കുണ്ട്. ഇത് ശ്രദ്ധയിൽപെട്ട ക്ഷേത്രം ഭാരവാഹികൾ ഇന്ന് രാവിലെ യോഗം ചേർന്നാണ് ആനയെ ഉത്സവത്തിൽനിന്നും മാറ്റി നിർത്തുന്നതിന് തീരുമാനിച്ചത്.

Previous Post Next Post