കരിങ്കൽക്കുഴി :- സിപിഐഎം മുതിർന്ന പ്രവർത്തകനും KSKTU കൊളച്ചേരി വില്ലേജ് മുൻ പ്രസിഡന്റും ആയിരുന്ന പോള പവിത്രൻ അനുസ്മരണം കരിങ്കൽക്കുഴിയിലെ പാടിക്കുന്ന് രക്തസാക്ഷി സ്മാരകമന്ദിരം ഹാളിൽ നടന്നു.
വി.രമേശൻ അധ്യക്ഷത വഹിച്ചു. KSKTU മയ്യിൽ ഏരിയ പ്രസിഡന്റ് എം.പി ശ്രീധരൻ, എം.ദാമോദരൻ, പി.പി കുഞ്ഞിരാമൻ, എം.രാമചന്ദ്രൻ, കെ.രാമകൃഷ്ണൻ, കെ.വി ദിവാകരൻ, എ.പി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. സി.പദ്മനാഭൻ സ്വാഗതം പറഞ്ഞു.