കൊളച്ചേരി :- INL സ്ഥാപക ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേലേരിമുക്ക് ബസാറിൽ പതാക ഉയർത്തി. സംസ്ഥാന പ്രവർത്തക സമിതി അംഗം സിറാജ് തയ്യിൽ പതാക ഉയർത്തി.
സിറാജ് തയ്യിൽ കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് ജബ്ബാർ കാരാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കയ്യങ്കോട് , വൈസ് പ്രസിഡണ്ട് വി.എം അഹമ്മദ് ഹാജി, യെഹിയ നൂഞ്ഞേരി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി നൂറുദ്ദീൻ പി.കെ.പി സ്വാഗതവും അസീസ് നന്ദിയും പറഞ്ഞു.