മയ്യിൽ :- മയ്യിൽ ചൈനീസ് കെൻപോ കരാട്ടെ ക്ലാസ് വിദ്യാർത്ഥികളായ സുഫിയാൻ പി.പി, അഭിജിത്ത്.കെ എന്നിവർ ISKA ഇന്ത്യ സംഘടിപ്പിച്ച ഒരാഴ്ചത്തെ ബ്ലാക്ക് ബെൽറ്റ് ക്യാമ്പിൽ പങ്കെടുത്ത് മികച്ച പെർഫോമൻസ് കാഴ്ചവെച്ച് 1st ഡാൻ ബ്ലാക്ക്ബെൽറ്റ് കരസ്ഥമാക്കി.
സെൻസിമരായ അബ്ദുൽ ബാസിത് എ.പി, അനീഷ് കൊയിലേരിയൻ, മിഥുൻ.എം, അശോകൻ മടപ്പുരക്കൽ, ഭാസ്‌കരൻ എന്നിവരുടെ കീഴിൽ ഇരുവരും കരാട്ടെ അഭ്യസിച്ചു വരുകയാണ്. മുഹമ്മദ് അലി പി.പി - സുമയ്യ പി.പി ദമ്പതികളുടെ മകനാണ് മയ്യിൽ സ്വദേശിയായ സുഫിയാൻ. ശ്രീധരൻ - നാരായണി ദമ്പതികളുടെ മകനാണ് കൊളച്ചേരിപ്പറമ്പ് സ്വദേശിയായ അഭിജിത്ത്.