മയ്യിൽ :- ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി കെ.എസ്.എസ്.പി.യു മയ്യിൽ ബ്ലോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വനിതാവേദി ചെയർപേഴ്സൺ കെ.ജ്യോതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ മയ്യിൽ പെൻഷൻ ഭവനിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു കൊണ്ട് ക്ലാസ്സെടുത്തു.
ബ്ലോക്ക് പ്രസിഡണ്ട് കെ.വി യശോദടീച്ചർ, രക്ഷാധികാരി കെ.ബാലകൃഷ്ണൻ, പി.വി രാജേന്ദ്രൻ, പി.സി.പി കമലാക്ഷി ടീച്ചർ, എം.കെ പ്രേമി, വി.രമാദേവി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വനിതാവേദി കൺവീനർ കെ.കെ ലളിതകുമാരി ടീച്ചർ സ്വാഗതവും പി.കെ രതീദേവി ടീച്ചർ നന്ദിയും പറഞ്ഞു.