KSSPU കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് വനിതാവേദി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "നമുക്ക് യോദ്ധാക്കളാകാം ലഹരിക്കെതിരെ" എന്ന വിഷയത്തിൽ ലഹരി വിരുദ്ധ ക്ലാസ്  സംഘടിപ്പിച്ചു. മയ്യിൽ ബ്ലോക്ക്  വനിതാവേദി കൺവീനർ കെ.കെ ലളിത കുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു വനിതാവേദി ചെയർപേഴ്സൺ സി.വി രത്നവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു.

റിട്ട. പ്രിൻസിപ്പൽ എസ്.ഐ രഘുമലപ്പട്ടം ചർച്ച അവതരിപ്പിച്ചു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. പി.കെ ശൈലജ ടീച്ചർ, സി.രാമകൃഷ്ണൻ മാസ്റ്റർ, എം.വി ഇബ്രാഹിം കുട്ടി, എം.ജനാർദ്ദനൻ മാസ്റ്റർ, കെ.പി ചന്ദ്രൻ മാസ്റ്റർ, കെ.വി സരസ്വതി ടീച്ചർ, യു.പുഷ്പ ജടീച്ചർ, വി.മനോമോഹനൻ മാസ്റ്റർ, പി.പി രാഘവൻ മാസ്റ്റർ, സി.ബാലഗോപാലൻ മാസ്റ്റർ, മുകുന്ദൻ പുത്തലത്ത്, ജ്യോതിഷ് എം.കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വി.രമാദേവി ടീച്ചർ സ്വാഗതവും സി.കെ രമ ടീച്ചർ നന്ദിയും പറഞ്ഞു. 





Previous Post Next Post