ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകിയ സംഭവം ; റദ്ദാക്കിയ PSC പരീക്ഷ ഏപ്രിൽ 21 ന്


തിരുവനന്തപുരം :- ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകിയതിനെത്തുടർന്ന് റദ്ദാക്കിയ ഒന്നാം ഗ്രേഡ് സർവേയർ വകുപ്പു തല പരീക്ഷ ഈ മാസം 21നു നടത്താൻ PSC യോഗം തീരുമാനിച്ചു. പാർട്ട് എ പേപ്പർ 2 പരീക്ഷയാണു വീണ്ടും നടത്തുന്നത്. അബദ്ധം പറ്റിയതിനെ തുടർന്നാണ് കഴിഞ്ഞ മാർച്ച് 29നു നടന്ന പരീക്ഷ പിഎസ്‌സി റദ്ദാ ക്കിയത്. 

ഇരുനൂറോളം പേരാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്. പരീക്ഷാർഥികളുടെ മുന്നിൽ വച്ചു ചോദ്യപ്പേപ്പർ കവർ പൊട്ടിച്ചപ്പോഴാണ് മാറിപ്പോയ വിവരം അറിയുന്നത്. ചോദ്യം തയാറാക്കിയവർ ചോദ്യക്കടലാസിന്റെ കവറിൽ ഉത്തരസൂചിക വച്ചതാണ് കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. അച്ചടിച്ച ശേഷവും ഇതേ കവർ മാറ്റം അതേപടി തുടർന്നു. മൂന്നാമതൊരാൾക്ക് ഉള്ളടക്കം പരിശോധിക്കാൻ കഴിയുകയുമില്ല.

Previous Post Next Post