കണ്ണൂർ :- ഫാഷിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ എന്ന പ്രമേയത്തിൽ SDPI കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൾടെക്സ് ജംഗ്‌ഷനിൽ സായാഹ്ന സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് ഉൽഘാടനം നിർവ്വഹിച്ചു. പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനു വേണ്ടി ഉറക്കെ ശബ്ദിച്ച വിപ്ലവകാരിയാണ് ബാബാ സാഹേബ് അംബേദ്കറെന്ന് അദ്ദേഹം പറഞ്ഞു.
വർത്തമാനകാല ഇന്ത്യയിൽ അംബേദ്കറെ ഉയർത്തിപ്പിടിച്ച് ഭരണഘടനാ സംരക്ഷണത്തിനു വേണ്ടി പോരാടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ ഡോ. ഡി.സുരേന്ദ്രനാഥ്, ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ്, ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ സെക്രട്ടറി ഷഫീക്ക് പി.സി, ജില്ലാ കമ്മിറ്റി അംഗം മാത്യു തളിപ്പറമ്പ് എന്നിവർ സംസാരിച്ചു.