കമ്പിൽ :- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ നീക്കിവെക്കുന്ന ഫണ്ട് വെട്ടിക്കുറച്ചതിന്റെ കാരണത്താൽ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചതിനെതിരെയും, മദ്യവ്യാപനം തടയുക, ലഹരി മാഫിയക്കെതിരെ കർശന നടപടി കൈക്കൊള്ളുക, പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന UDF കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏപ്രിൽ 4 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് കമ്പിൽ ടൗണിൽ UDF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിക്കും.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്യും. DCC കണ്ണൂർ ജനറൽ സെക്രട്ടറി കെ.സി ഗണേശൻ പ്രഭാഷണം നടത്തും. ജില്ലയിലെ UDF നേതാക്കൾ ധർണയിൽ പങ്കെടുത്ത് സംസാരിക്കും.