കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂൾ 2025 - 26 അധ്യായനവർഷത്തിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കുള്ള സൗജന്യ സൈക്കിൾ വിതരണോദ്ഘാടനം മെയ് 14 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂളിൽ വെച്ച് നടക്കും.
സിനിമ സീരിയൽ താരം ശിവദാസൻ മട്ടന്നൂർ ഉദ്ഘാടനം ചെയ്യും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കാട് അധ്യക്ഷത വഹിക്കും. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ബോധവൽക്കരണ ക്ലാസ് എടുക്കും പഴശ്ശി എൽ.പി സ്കൂൾ മാനേജർ കെ.കമാൽ ഹാജി ബാഗ് - പുസ്തക കിറ്റ് വിതരണം ചെയ്യും.