തിരുവനന്തപുരം :- കനത്ത മഴയ്ക്കിടയിൽ ട്രാക്കിൽ മരം വീണതിനെ തുടർന്ന് 16 ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, കന്യാകുമാരി-കൊല്ലം മെമു, പുനലൂർ-മധുര, കത്ര - കന്യാകുമാരി ഹിമസാഗർ, കൊല്ലം പാസഞ്ചർ, മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ഗുരുവായൂർ ഇന്റർസിറ്റി, ഷാലിമാർ എക്സ്പ്രസ്, പുനലൂർ പാസഞ്ചർ, പരശുറാം എക്സ്പ്രസ്, പാലരുവി എക്സ്പ്രസ്, ഹിമസാഗർ എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.
56322 നിലമ്പൂർ-ഷൊർണുർ പാസഞ്ചർ (നിലമ്പൂരിൽ നിന്ന് രാവിലെ 7മണിക്ക് പുറപ്പെടുന്നത്), 56323ഷൊർണുർ-നിലമ്പൂർ പാസഞ്ചർ (ഷൊർണുരിൽ നിന്ന് രാവിലെ 9മണിക്ക് പുറപ്പെടുന്നത്)ഈ രണ്ട് വണ്ടികളും ഇന്ന് റദ്ദ് ചെയ്തു. ഇന്നലെ കനത്ത മഴയെ തുടർന്ന് റെയിൽവെ ട്രാക്കിൽ മൂന്നിടങ്ങളിൽ മരം വീണിരുന്നു