വിദ്യാർത്ഥികളിലെയും യുവാക്കളിലെയും മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് പഠനം നടത്തണമെന്ന് ഹൈക്കോടതി


കൊച്ചി :- വിദ്യാർഥികളും യുവാക്കളും മയക്കുമരുന്നുപയോഗിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് ഹൈക്കോടതി. പത്തുവർഷത്തിനുള്ളിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തു, എന്താണ് പൊതുരീതി, ഏതു മേഖലയിലാണ് മയക്കുമരുന്നു പയോഗം വ്യാപകം, ഏത്ര വയസ്സിലുള്ളവരാണ് ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പഠനം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ഇത്തരം വിവരങ്ങളില്ലെങ്കിൽ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു.

Previous Post Next Post