തിരുവനന്തപുരം :- 942 കോടിയുടെ 22 പദ്ധതികൾക്കുകൂടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. അനുവദിച്ച പ്രധാന പദ്ധതികൾ കണ്ണൂരിൽ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഐടി പാർക്കിന് 293.23 കോടി. കണ്ണൂരിൽ സയൻസ് പാർക്ക് 221.10 കോടി. കാസർകോട് മെഡിക്കൽ കോളേജിലെ ആശുപത്രി ബ്ലോക്ക് -54.69 കോടി. തളിപ്പറമ്പ് താലൂക്ക് ആശുപത്രി -22.94 കോടി. കണ്ണൂർ സർവ കലാശാലയിലെ തവക്കര കാംപസിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെൻറർ -12.28 കോടി.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നാലു പദ്ധതികളിലായി 25.71 കോടി. ചിലവന്നൂർ കനാൽ പദ്ധതി -14.61 കോടി. തിരുവനന്തപുരം ഗവൺമെൻ്റ് വനിതാ കോളേജിലെ അടിസ്ഥാനസൗകര്യങ്ങൾ -18.76 കോടി. പാലക്കാട് ചിറ്റൂർ പുഴ പാലം-വണ്ടിതാവളം റോഡ് -1.69 കോടി. ചിലവന്നൂർ കനാൽ പദ്ധതി -14.61 കോടി. തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിലെ അടിസ്ഥാനസൗകര്യങ്ങൾ -18.76 കോടി. പാലക്കാട് ചിറ്റൂർപുഴ പാലം-വണ്ടിത്താവളം റോഡ് -16.69 കോടി.