കണ്ണൂർ :- ജില്ലയിൽ കെ-ഫോൺ പദ്ധതി വഴി 6,117 കണക്ഷനുകൾ നൽകി. ജില്ലയിൽ ഇതുവരെ 2561.84 കിലോമീറ്റർ കേബിളുകളാണു സ്ഥാപിച്ചത്. കെഎസ്ഇബി ട്രാൻസ്മിഷൻ ടവറുകളിലൂടെ 109.745 കിലോമീറ്റർ ഒപിജിഡബ്ല്യു കേബിളുകളും കെഎസ്ഇബി പോസ്റ്റുകൾ വഴി 2452.094 കിലോമീറ്റർ എഡി എസ്എസ് കേബിളുകളുമാണു സ്ഥാപിച്ചത്.
ജില്ലയിൽ കലക്ടറേറ്റ് ഉൾപ്പെടെയുള്ള 2550 സർക്കാർ ഓഫിസുകൾ ഇപ്പോൾ കെ-ഫോൺ നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്ന 746 ബിപിഎൽ വീടുകളിലും കണക്ഷൻ നൽകി. 2766 വാണിജ്യ കണക്ഷനുകളുമുണ്ട്.