നീറ്റ് പരീക്ഷ നാളെ ; കണ്ണൂരിൽ 19 കേന്ദ്രങ്ങൾ


കണ്ണൂർ :- നാഷനൽ ടെസ്‌റ്റിങ്ച്ച്എ ഏജൻസിയുടെ 2025 വർഷത്തെ നീറ്റ് പരീക്ഷ നാളെ നടക്കും. കണ്ണൂർ, പയ്യന്നൂർ നഗരങ്ങളിലെ 19 കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയാണു പരീക്ഷ. രാവിലെ 11 മണിക്ക് മുതൽ ഉച്ചയ്ക്ക് 1.30 വരെ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കാം.

കണ്ണൂർ നഗരത്തിൽ ഇഎംഎ സ്എസ് ജിഎച്ച്എസ്എസ് പാ പ്പിനിശ്ശേരി വെസ്റ്റ‌്, ഗവ.ടൗൺ എച്ച്എസ്എസ് കണ്ണൂർ, കാടാ ച്ചിറ എച്ച്എസ്എസ്, സിഎച്ച്എ ച്ച്എസ്എസ് എളയാവൂർ, സെന്റ്. മൈക്കിൾസ് എഎച്ച്എ സ്എസ് കണ്ണൂർ, അഴീക്കോട് എച്ച്എസ്എസ്, എംഎംഎച്ച്എ സ്എസ് തലശ്ശേരി, കൂത്തുപറമ്പ് എച്ച്എസ്എസ് തൊക്കിലങ്ങാടി, ചൊവ്വ എച്ച്എസ്എസ്, ജിവിഎസ്എസ് ചിറക്കര, ഗവ.കോ ളജ് ഓഫ് എൻജിനീയറിങ് കണ്ണൂർ, ഗവ.ബ്രണ്ണൻ കോളജ് ധർമടം, കൃഷ്ണമേനോൻ സ്മാ രക ഗവ.വിമൻസ് കോളജ് പള്ളി ക്കുന്ന്, പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം കണ്ണൂർ, പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം കെൽട്രോൺ നഗർ മാങ്ങാട്ടുപറമ്പ്, പയ്യന്നൂർ നഗരത്തിൽ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം പയ്യന്നൂർ, ജിഎച്ച്എസ്എസ് കടന്നപ്പള്ളി, സിപിഎൻ സ്‌മാരക ജിഎച്ച്എ സ്എസ് മാതമംഗലം, ജിഎച്ച്എ സ്എസ് കുഞ്ഞിമംഗലം എന്നീ കേന്ദ്രങ്ങളിലാണു പരീക്ഷ.


Previous Post Next Post