ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച 20 കോച്ചുള്ള വന്ദേഭാരത് കേരളത്തിനില്ല ; പകരം 16 കോച്ചുകൾ


കണ്ണൂർ :- ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച 20 കോച്ചുള്ള വന്ദേഭാരത് കേരളത്തിനില്ല.  ചെന്നൈ - നാഗർകോവിൽ വന്ദേഭാരത് 20 കോച്ച് നേടി. ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയും വരുമാനമുള്ളതുമായ മറ്റു രണ്ടു വന്ദേഭാരതുകളിലൊന്നായ തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിന് (20631/20632) 16 ലഭിക്കും. നിലവിൽ എട്ടു കോച്ചാണുള്ളത്. 

ചെന്നൈ-മൈസൂരു-ചെന്നൈ വന്ദേഭാരത് 16 കോച്ചിൽ തുടരും. ദക്ഷിണ റെയിൽവേക്ക് അനുവദിച്ച 20 കോച്ച് വന്ദേഭാരത് ഫെബ്രുവരിയിൽ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇവ ഇപ്പോൾ ചെന്നൈ അമ്പത്തൂർ, ബീച്ച് സ്റ്റേഷനുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. ബെംഗളൂരു- തിരുവനന്തപുരം റൂട്ടിൽ പുതിയ വന്ദേഭാരത് ഓടിക്കുമെന്ന് സൂചനയുള്ള 20 കോച്ചുള്ള വന്ദേഭാരത് തത്കാലം ബെംഗളൂരു കന്റോൺമെൻ്റിൽ കിടക്കും.

Previous Post Next Post