തിരുവനന്തപുരം :- കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ-വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിന് ജൂലൈയിൽ നടത്തുന്ന യോഗ്യതാ നിർണയ പരീക്ഷയ്ക്ക് (SET:സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) മേയ് 28ന് അർധരാത്രി വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജൂലൈയിൽ ടെസ്‌റ്റ് നടത്തും. തീയതി പിന്നീടറിയിക്കും.
ടെസ്‌റ്റിൻ്റെ ഘടന
2 പേപ്പറുണ്ട്. ഒന്നാം പേപ്പർ എല്ലാവരും എഴുതണം. ഇതിൽ പൊതുവിജ്ഞാനവും അധ്യാപന അഭിരുചിയും. രണ്ടാം പേപ്പറിൽ പോസ്റ്റ് ഗ്രാജേറ്റ് നിലവാരത്തി ലുള്ള വിഷയം. ലിസ്റ്റിൽ പെടാ ത്ത വിഷയത്തിൽ യോഗ്യത നേടിയവർ കേരളത്തിലെ ഏതെ ങ്കിലും സർവകലാശാലയിൽ നി ന്ന് അർഹത, തുല്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റു കൾ ഹാജരാക്കണം. ഓരോ പേപ്പറിലും 120 മിനിറ്റിൽ 120 ഒബ്ജക്ടീവ് ചോദ്യങ്ങൾ. മാത് സിനും സ്‌റ്റാറ്റിസ്‌റ്റിക്സിനും മാ ത്രം ഒന്നര മാർക്കുള്ള 80 ചോദ്യ ങ്ങൾ വീതം. നെഗറ്റീവ് മാർക്കില്ല. ജനറൽ: ഓരോ പേപ്പറിനും 40%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 48%. പിന്നാക്കം: ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറി നും ചേർത്ത് മൊത്തം 45%. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾ: ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 40%.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ മാസ്‌റ്റർ ബിരുദവും ഏതെങ്കിലും വിഷയത്തിലെ ബിഎഡും. മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയ്ക്കു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ എംഎസ്‌സി-എഡ് 50% മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം. ബോട്ടണി, സുവോളജി വിഷയങ്ങൾക്ക് 50% മാർക്കോടെ ലൈഫ് സയൻസ് എംഎസി-ബിഎഡ് യോഗ്യതയും പരിഗണിക്കും. 50% എങ്കിലും മാർക്കോടെ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിലെ സെക്കൻഡ് ക്ലാസ് എംഎയും ബിഎഡും ഉള്ളവർക്കും അപേക്ഷിക്കാം.
ആന്ത്രപ്പോളജി, കൊമേഴ്സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോംസയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്, സോഷ്യോളജി, സ്റ്റാറ്റിസ്‌റ്റിക്സ‌് എന്നീ വിഷയക്കാർക്കു സെറ്റ് എഴുതാൻ ബിഎഡ് വേണ മെന്നില്ല. അറബിക്, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിൽ DLEd/ LTTC യാഗ്യതയുള്ളവർക്കും ബി എഡ് നിർബന്ധമല്ല. 50% മാർ ക്കോടെ ബയോടെക്നോളജി എംഎസ്‌സിയും നാച്വറൽ സയൻസ് ബിഎഡുമുള്ളവർക്കും സെറ്റ് എഴുതാം. ദക്ഷിൺ ഭാരത് ഹിന്ദി പ്രചാർ സഭയുടെ ഹിന്ദി ബിഎഡിനും അംഗീകാരമുണ്ട്.
പിജി യോഗ്യത നേടി ഇപ്പോൾ ഫൈനൽ ബിഎഡ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും ബി എഡ് നേടിയിട്ട് ഇപ്പോൾ ഫൈനൽ പിജി പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേ ക്ഷിക്കാം. പട്ടിക, ഭിന്നശേഷി വി ഭാഗക്കാർക്കു മിനിമം മാർക്കിൽ 5% ഇളവുണ്ട്.
പുതിയ നിബന്ധന
29.04.2024 31.05.2025 ഇടയിൽ ലഭിച്ച നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് പിന്നാക്കവിഭാഗക്കാർ സമർപ്പിക്കണം. അപേക്ഷാഫീസ് 1300 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 750 രൂപ. ഇത് 30 വരെ ഓൺലൈനായി അടയ്ക്കാം. സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ ലാൽ ബഹാദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി' ആണ് പരീക്ഷ നടത്തുന്നത്.