നാറാത്ത് :- SDPI നാറാത്ത് പഞ്ചായത്ത് പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ എൻ.കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. അക്രമികളെയും അഴിമതിക്കാരെയും തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുന്നത് അതിന് കൂട്ടുനിൽക്കലാണെന്നും ഇത്തരക്കാരിൽ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താൻ ജനങ്ങൾ ഒരുമിക്കണമെന്നും റഷീദ് ഉമരി പറഞ്ഞു
എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് മൂസാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്, മഷൂദ് കണ്ണാടിപ്പറമ്പ്, സി.ജവാദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സമീർ നാറാത്ത് സ്വാഗതം പറഞ്ഞു.