പയ്യന്നൂർ:-വിവാഹദിവസം നവവധു ഭർതൃവീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 30 പവൻ്റെ സ്വർണം മോഷണം പോയെന്നാണ് പരാതി. നവവധുവിന്‍റെ പരാതിയില്‍ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കരിവെള്ളൂരിലെ അർജുന്റെയും ആർച്ചയുടെയും വിവാഹം. അന്ന് വൈകിട്ട് ആറ് മണിയോടെ ഭർത്താവിന്റെ വീട്ടിന്‍റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നാണ് വധുവിന്റെ പരാതി. ഇന്നലെ രാത്രി ഒമ്ബത് മണിയോടെയാണ് മോഷണ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പയ്യന്നൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊല്ലം സ്വദേശി ആർച്ചയുടെ പരാതിയില്‍ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷണം നടന്ന വീട്ടില്‍ ഡോഗ് സ്ക്വാഡിനെ അടക്കമെത്തിച്ച് പൊലീസ് പരിശോധന നടത്തി.