കൊളച്ചേരി:-പാടിക്കുന്ന് രക്തസാക്ഷി ദിനം 75-ാം വാർഷികവും സ. അറാക്കൽ കുഞ്ഞിരാമൻ ചരമദിനവും നാളെ വിപുലമായി ആചരിക്കും.വൈകുന്നേരം 4.30 ന് സ്തൂപത്തിൽ പുഷ്പാർച്ചന തുടർന്ന് റെഡ് വളണ്ടിയർ മാർച്ചോടുകൂടി ബഹുജന പ്രകടനം.
വൈകുന്നേരം 5.30 ന് കരിങ്കൽ കുഴി ഭാവന ഗ്രൗണ്ടിൽ നടക്കുന്ന അനുസ്മരണ പൊതുയോഗം CPIM കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും. CPI സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മുരളി, CPIM ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, പി.കെ മധുസൂതനൻ, എൻ. സുകന്യ, എൻ അനിൽ കുമാർ , കെ.വി ഗോപിനാഥ് എന്നിവർ പ്രസംഗിക്കും. സ്വാഗത സംഘം ചെയർമാൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിക്കും. പാടിക്കുന്ന് രക്തസാക്ഷി സ്മാരക പഠന ഗവേഷണ കേന്ദ്രം ലോഗോ ടി.കെ ഗോവിന്ദൻ മാസ്റ്റർ എം. ദാമോദരന് നൽകി പ്രകാശനം ചെയ്യും. കെ. രാമകൃഷ്ണൻ മാസ്റ്റർ ചടങ്ങിന് സ്വാഗതം പറയും.തുടർന്ന് ബാലസംഘം വേനൽ തുമ്പി കലാപരിപാടികൾ അരങ്ങേറും