തിരുവനന്തപുരം :- തിരക്കു പരിഗണിച്ച് മംഗളുരു-തിരുവനന്തപുരം (20631-20632) വന്ദേഭാരതിൽ എട്ട് കോച്ചുകൾ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച മുതൽ 16 കോച്ചുകളുമായി തീവണ്ടി ഓടിത്തുടങ്ങി. ഒരു എക്സിക്യുട്ടീവ് ചെയർകാറും, ഏഴ് ചെയർകാറുകളുമാണ് ഉൾക്കൊള്ളിച്ചത്.
ഇതോടെ 14 ചെയർകാറുകളും, രണ്ട് എക്സിക്യുട്ടീവ് കോച്ചുകളും ട്രെയിനിലുണ്ടാകും. തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന് 20 കോച്ചുകളാണുള്ളത്.