കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മൂന്നാമത്തെ സെന്റർ 121 നമ്പർ കൊളച്ചേരി സെൻട്രൽ അംഗൻവാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സജിമ അധ്യക്ഷത വഹിച്ചു. ജ്യോതിഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.
സി എം പ്രസീത ടീച്ചർ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എടക്കാട് ബ്ലോക്ക്) നിസാർ എൽ (വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) അസ്മാ കെ വി (ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ) കെ ബാലസുബ്രഹ്മണ്യൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) അഭയൻ ബി (സെക്രട്ടറി കൊളച്ചേരി ഗ്രാമപഞ്ചായത്ത്) ശ്രീദേവി എ പി, ഷാഹുൽ ഹമീദ്, നാരായണൻ ടി പി, ഇ പി ഗോപാലകൃഷ്ണൻ' പി പി കുഞ്ഞിരാമൻ, പി വി ശ്രീനിവാസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ അഡ്വ: കെ .പ്രിയേഷ് സ്വാഗതവുംരമണി ഇ വി നന്ദിയും പറഞ്ഞു.