കുറ്റ്യാട്ടൂർ :- ശക്തമായ കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു. രാജൻ പി.പി, എട്ടേയാറിലെ പ്രഭാകരൻ എം.വി, പഴശ്ശി ഞാലിവട്ടത്തെ ഗോവിന്ദൻ എന്നിവർക്കാണ് കനത്ത നഷ്‌ടം ഉണ്ടായത്. മൂവരുടെയും നേന്ത്ര വാഴകൃഷി പൂർണ്ണമായും നശിച്ചു.
ഇത്തരത്തിൽ നഷ്ടം സംഭവിച്ചവർക്ക് കൃഷി വകുപ്പ് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് പഴശ്ശി ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ അധികൃതരോട് ആവശ്യപ്പെട്ടു.