കണ്ണൂർ :- ജമാഅത്ത് കൗണ്‍സില്‍ പ്രഥമ മാധ്യമ പുരസ്കാരം മലയാള മനോരമ ലേഖകന്‍ സജീവ് അരിയേരിക്ക്. പതിനായിരം രൂപയും, പ്രശസ്തിപത്രവും, മെമന്റോയും അടങ്ങുന്ന പുരസ്കാരം 25ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ ഐഎംഎ ഹാളില്‍ വച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സജീവ് അരിയേരിക്ക് സമ്മാനിക്കും. ചടങ്ങില്‍ കെ.വി.സുമേഷ് എംഎല്‍എ വിശിഷ്ടാതിഥിയാകും.
നാട് നേരിടുന്ന നീറുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ വാര്‍ത്തകളിലൂടെ അവതരിപ്പിച്ചതിനാണ് സജീവ് അരിയേരിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.