മകളെ വിവാഹം ചെയ്ത് നൽകാത്തതിന് പിതാവിനെ അയൽവാസി കുത്തിക്കൊന്നു



തിരുവനന്തപുരം:-മംഗലാപുരം തോന്നയ്ക്കലിൽ അയൽവാസിയായ യുവാവിന്റെ കുത്തേറ്റയാൾ മരിച്ചു. തോ ന്നയ്ക്കൽ പാട്ടത്തിൻകര സ്വദേശി താഹയാണ് (67) കുത്തേറ്റ് ഗുരു തരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. താഹയെ കൊലപ്പെടുത്താനായി സമീപവാസിയായ റാഷിദ് (31) വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്താൻ ശ്രമിച്ചെങ്കിലും താഹയുടെ ഭാര്യ നൂർജഹാൻ തടഞ്ഞു. തുടർന്ന് നൂർജഹാനെ തള്ളിയിട്ട ശേഷമാണ് ഇയാൾ താഹയെ കുത്തി യത്.വയറിൽ കുത്തേറ്റ താഹരണ്ടാമത്തെ നിലയിലേയ്ക്ക് ഓടി യെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തുകയായിര ന്നു. വയറ്റിൽ നാലിടത്ത് ഗുരുത രമായി കുത്തേറ്റു താഹയുടെ കു ൽമാല പുറത്തുചാടി. ബന്ധു ക്കളും നാട്ടുകാരും ചേർന്ന് താഹയെ തിരുവനന്തപുരത്തെ സ്വ കാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ ഒരു മണിയോടെ മരിച്ചു.

സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാർ പിടികൂടി മംഗലപുരം പൊലിസിന്കൈമാറുകയായിരുന്നു. ഭാ ര്യയോടൊപ്പം ഈ മാസം 28ന് ഹജ്ജ് കർമത്തിനു പോകാനി രിക്കുകയായിരുന്നു താഹ. താഹയുടെ മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ പ്രതികാരമായിട്ടാണ് കുത്തിയതെന്നാണ് പ്രതി പൊലിസിനോട് പറഞ്ഞു.

Previous Post Next Post