ഇരിക്കൂർ:-കോഴിക്കോട് ബൈപാസിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഇരിക്കൂർ സ്വ ദേശിയായ യുവാവ് മരി ച്ചു. ഇരിക്കൂർ നിലാമുറ്റം ഏട്ടക്കയത്തെ തായലെ പുരയിൽ പാറമ്മൽ ഹൗസിൽ ടി.പി നമീർ (19) ആണ് മരിച്ചത്. കഴിഞ്ഞ റമദാൻ 17ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് ജോലിക്ക് പോവുന്ന പിതാവിനെ യാത്ര യയ്ക്കാൻ കുടുംബ സമേ തം കാറിൽ യാത്ര ചെയ്യ വെ കോഴിക്കോട് ബൈ പാസിൽ വെച്ച് എതിരെ വന്ന ലോറി ഇടിച്ച് പരുക്കേൽക്കുകയായിരുന്നു.
അപകടത്തിൽ നമീറിൻ്റെ മാതൃസഹോദരീ പുത്രൻ ശിഫാസ് അന്ന് മരിച്ചിരുന്നു. മാതാവിനും പിതാവിനും ഗുരുതര പരുക്കേറ്റ് ഇപ്പൊഴും ചികിത്സയിലാണ്.കോഴിക്കോട് മെഡിക്കൽ കോളജിൽചികിത്സയിലിരിക്കയാണ് നമീർ മരിച്ചത്. ഇന്ന് രാവിലെ ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്‌ജിദിയ്യ ലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനും മയ്യിത്ത് നിസ്ക്‌കാരത്തി നും ശേഷം ഖബറടക്കും പി.പി അബ്ദുൽ മജീദിൻ്റെ യും ടി.പി ആഇഷയുടെ യും മകനാണ്. സഹോദ രങ്ങൾ: ടി.പി ആഷിഖ് ( ദ്യാർഥി, എറണാകുളം) ഷരീഫ് (വിദ്യാർഥി കോ ഴിക്കോട്).