കമ്പിൽ :- സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കമ്പിൽ എ.എൽ.പി സ്കൂൾ (ചെറുക്കുന്ന്) തല സമിതി രൂപീകരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ ഉദ്ഘാടനം ചെയ്തു. ഹനീഫ കെ.വി അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്.എം കെ.സ്മിത പദ്ധതി വിശദീകരിച്ചു.
സ്കൂൾ SSG ചെയർമാൻ ശ്രീധരൻ സംഘമിത്ര, റിട്ട. എച്ച്.എം രാമകൃഷ്ണൻ.കെ എന്നിവർ ആശംസ നേർന്ന സംസാരിച്ചു. കെ.സ്മിത (HM) സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിൽശ്രീ.എ നന്ദിയും പറഞ്ഞു. എൽ.നിസാർ ചെയർമാനും കെ.സ്മിത കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.