നാട്ടിൽ നിന്നെത്തിയിട്ട് ഒരു മാസം മാത്രം ; ദുബൈയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് :- മലയാളി യുവാവിന് ദുബൈയില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിരുന്നുകണ്ടി ഉണിച്ചോയിന്റെപുരയില്‍ വി.കെ അര്‍ജുന്‍ പ്രമോദ് ആണ് മരിച്ചത്. 23 വയസായിരുന്നു. ഫുജൈറയിലെ ദിബ്ബാ മോഡേണ്‍ ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അര്‍ജുന്‍.

കഴിഞ്ഞ ഏപ്രില്‍ 28ന് റാസല്‍ഖൈമയിൽ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അർജുൻ. ഒരു മാസം മുമ്പാണ് അര്‍ജുന്‍ നാട്ടില്‍ വന്ന് തിരികെ ദുബൈയിലേക്ക് തിരിച്ചെത്തിയത്. അച്ഛന്‍: പ്രമോദ്. അമ്മ: ശോണിജ. സഹോദരന്‍: പ്രത്യുന്‍ പ്രമോദ്.

Previous Post Next Post