മയ്യിൽ :- റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതു മൂലം രണ്ടു വർഷത്തോളമായി മുടങ്ങിയ മയ്യിൽ വില്ലേജ് ഓഫീസ് റോഡിലെ ബസ് ഗതാഗതം താറിങ്ങിനു ശേഷം പുനരാരംഭിച്ചു.
വള്ളിയോട്ടുവഴി പരിയാരം മെഡിക്കൽ കോളേജിലേക്കുള്ള തപസ്യ ബസും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കുള്ള പുഞ്ചിരി ട്രാവൽസുമാണ് ചൊവ്വാഴ്ച മുതൽ സർവ്വീസ് ആരംഭിച്ചത്.