മാടായിപ്പാറ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മാടായിപ്പാറയിൽ സായാഹ്ന സത്യാഗ്രഹം നാളെ മുതൽ


പഴയങ്ങാടി :- മാടായിപ്പാറ സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള മാടായിപ്പാറ സംരക്ഷണത്തിന്റെ ഭാഗമായുള്ള സായാഹ്ന സത്യാഗ്രഹം മേയ് 7 മുതൽ 11 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 6 മണി വരെയാണ് സത്യാഗ്രഹം നടക്കുക. മേയ് 6 ന് വൈകുന്നേരം 5 മണിക്ക് മാടായിപ്പാറയിലെ ടിബി മുതൽ പഴയങ്ങാടി ടൗൺ വരെ സത്യാഗ്രഹ വിളംബര ജാഥയുമുണ്ടാകും. 

മാടായിപ്പാറയിൽ മാലിന്യം തള്ളുന്നവർക്കെതിരേയും വാഹനങ്ങൾ കയറ്റി സസ്യവൈവിധ്യം നശിപ്പിക്കുന്നവർക്കെതിരേയും പാറ കൈയേറുന്നതിനുമെതിരേയുമാണ് മൂന്നാം സംരക്ഷണ സമരം. സായാഹ്ന സത്യാഗ്രഹം കണ്ണൂർ വികാരി ജനറൽ ഫാ.ക്ലാരൻസ് പാലിയത്ത് ഉദ്ഘാടനം ചെയ്യും. ആദ്യത്തെ സമരം ചൈനാക്ലേ ഖനനവും രണ്ടാമത്തേത് ലിഗ്നൈറ്റ് ഖനനവും നിർത്താനായിരുന്നു. 

Previous Post Next Post