തിരുവനന്തപുരം :- സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഇന്നു മുതൽ ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കാം. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെല്ലാം ഓൺലൈനായി അപേക്ഷ നൽകാനുള്ള സഹായം ലഭ്യമാക്കാൻ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.
മേയ് 20 ആണ് മുഖ്യ ഘട്ടത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ട്രയൽ അലോട്മെന്റ് മേയ് 24ന് പ്രസിദ്ധീകരിക്കും. ജൂൺ 2,10,16 തീയതികളിലാണ് മുഖ്യ ഘട്ടത്തിലെ 3 അലോട്മെന്റുകൾ, ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. തുടർന്ന് സപ്ലിമെന്ററി അലോട്മെന്റുകൾ നടത്തി ജൂലൈ 23ന് പ്രവേശനം പൂർത്തിയാക്കും. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള 6 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ പ്രവേശനവും ഏകജാലക സംവിധാനത്തിലൂടെയാണ്.