കൊളച്ചേരി :- പാടിക്കുന്ന് രക്തസാക്ഷിദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികവും സ.അറാക്കൽ കുഞ്ഞിരാമന്റെ ചരമവാർഷികദിനവും മെയ് 4ന് ആചരിക്കുന്നതിന്റെ ഭാഗമായി പാടിക്കുന്ന് രക്തസാക്ഷി സ്മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല കഥാ, കവിതാ രചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു.
മത്സരത്തിൽ ഡോ. എ.വി സത്യേഷ് കുമാർ കണ്ണപുരം (കഥ - തിരിമറി) ഒന്നാംസ്ഥാനവും സി.ശ്രീരാഗ് കൂടാളി (കഥ - എക്സ്ക്ലൂസീവ്) രണ്ടാംസ്ഥാനവും നേടി.
കവിതാ രചനയിൽ രൂപേഷ്.വി കൊളച്ചേരി (കവിത - പാടിക്കുന്ന്), മെസ്ന കെ.വി കുറുമാത്തൂർ (കവിത - വിരൽ സദ്യ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള സമ്മാനങ്ങൾ മെയ് 4ന് വൈകുന്നേരം 6 മണിക്ക് കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ചു വിതരണം ചെയ്യും.