മയ്യിൽ :- മയ്യിൽ MMC ഹോസ്പിറ്റലും SKSSF സഹചാരി നിരത്തുപാലം ശാഖയും സംയുക്തമായി മഞ്ഞപിത്ത പരിശോധന ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു. നിരത്തുപാലം ദാറുൽ ഈമാൻ മദ്രസയിൽ നടന്ന ക്യാമ്പ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.
MMC ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ Dr.ജിയോഫ് നിഹാൽ, മയ്യിൽ ഹെൽത്ത് സൂപ്പർവൈസർ ടെനിസൻ തോമസ്, കെ.പി സദാനന്ദൻ എന്നിവർ മഞ്ഞപിത്ത പ്രതിരോധ ബോധവൽക്കരണ ക്ലാസ്സ് അവതരിപ്പിച്ചു. എംഎംസി മാനേജർ സജീർ.കെ, അഭിനവ്, സൂര്യ, ഫാത്തിമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അബ്ദുള്ള ഇ.പി, ബഷീർ ഇ.പി, അന്തു ഇ.പി, മജീദ് ഇ.പി, ആർ.പി അഷ്‌റഫ്, ഇബ്രാഹിം.കെ, സുബൈർ ഇ.പി, സുഹൈൽ ഇ.പി എന്നിവർ പങ്കെടുത്തു.